നേമത്ത് ഇഞ്ചോടിച്ച് പോരാട്ടം; വി.ശിവന്‍കുട്ടി മുന്നില്‍

single-img
2 May 2021

നേമം നിയോജക മണ്ഡലത്തില്‍ 1576 വോട്ടിന് വി.ശിവന്‍കുട്ടി മുന്നില്‍, മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വലിയ തരത്തിലുള്ള രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലമാണ് നേമം.

കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലമാണ് നേമം. ബിജെപിക്ക് കേരളത്തില്‍ ആദ്യമായി വിജയിക്കാന്‍ സാധിച്ച നിയമസഭാ നിയോജകമണ്ഡലം എന്ന പ്രത്യേകതയും നേമത്തിനുണ്ട്. ബിജെപി നേതാവ് ഒ രാജഗോപാലാണ് ഇവിടെ നിന്നും വിജയിച്ചത്.

തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതല്‍ 39 വരേയും 48 മുതല്‍ 58 വരേയും 61 മുതല്‍ 68 വരേയും വാര്‍ഡുകള്‍ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് നേമം നിയമസഭാ നിയോജക മണ്ഡലം.