സംസ്ഥാനത്ത് ഇടത് ട്രെന്റ്: ആദ്യ ഫലസൂചന എല്‍ഡിഎഫിന് അനുകൂലം, 50 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ്

single-img
2 May 2021

സംസ്ഥാനത്ത് ഇടത് ട്രെന്റ്: ആദ്യ ഫലസൂചന എല്‍ഡിഎഫിന് അനുകൂലം, 50 സീറ്റുകളിൽ എല്‍ഡിഎഫ് ലീഡ്.

സംസ്ഥാനത്ത് നിയസഭാതെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 50 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍. ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. ആറ്റിങ്ങല്‍, കോഴിക്കോട് നോര്‍ത്ത്, വട്ടിയൂര്‍ക്കാവ്, പിണറായി, ഉടുമ്പന്‍ ചോല എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍

രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു തപാല്‍ വോട്ടെണ്ണലിന്റെ ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍ മുഴുവനും എണ്ണി തീര്‍ന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.