ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി; കേരളത്തിലെ ബിജെപിയുടെ പരാജയത്തില്‍ പ്രകാശ് രാജ്

single-img
2 May 2021

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളത്തിലെ ബി ജെ പിയുടെ ദയനീയ തോല്‍വിയെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും നടന്‍ പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു ബിജെപിയുടെ പരാജയത്തിനെ പ്രകാശ് രാജ് പരിഹസിച്ചത്.

‘പിണറായി വിജയന്‍ അഭിനന്ദനങ്ങള്‍ സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്റ് വിജയിച്ചു. എന്റെ പ്രിയ കേരളമെ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞു. ഇതോടൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച തമിഴ്‌നാട് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിക്കും പ്രകാശ് രാജ് അഭിനന്ദനങ്ങള്‍ അറിയിച്ചു.