രണ്ടാം സ്ഥാനം തന്ന പൂഞ്ഞാര്‍ ജനതയ്ക്ക് നന്ദി; കേരളത്തില്‍ പിണറായിസമാണ് വിജയിച്ചത്, പിണറായി വിജയന്റെ നേട്ടമാണ് വിജയം; പിസി ജോര്‍ജ്

single-img
2 May 2021
PC George about "Love Jihad"

40 വര്‍ഷങ്ങള്‍ക്കു ശേഷം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ തോല്‍വി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരിച്ച് സിറ്റിങ് എംഎല്‍എയും ജനപക്ഷം സ്ഥാനാര്‍ത്ഥിയുമായ പിസി ജോര്‍ജ്. മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാര്‍ ജനതയോട് നന്ദിയുണ്ടെന്ന് പിസി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കണ്ടത് പിണറായിസം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജയമുറപ്പിച്ചു കഴിഞ്ഞു. 12953 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്.

”ആദ്യം നന്ദി പറയാനുള്ളത് മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാര്‍ ജനതയോടാണ്. ആ നന്ദി ഞാന്‍ പറഞ്ഞില്ലെങ്കില്‍ നന്ദികെട്ടവനാകും. മൂന്ന് മുന്നണിക്കെതിരെ മത്രമല്ല, തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും എനിക്കെതിരായി നിന്നു. എന്നിട്ടും ഈ രണ്ടാം സ്ഥാനത്ത് എന്നെ എത്തിച്ച പൂഞ്ഞാറിലെ ജനങ്ങളോട് ഏത് ഭാഷയില്‍ നന്ദി പറഞ്ഞാലും പോര എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ, വേറൊരു പ്രധാനപ്പെട്ട കാര്യം, ഈ തെരഞ്ഞെടുപ്പില്‍ പിണറായിസം തന്നെയാണ്. എല്‍ഡിഎഫിന്റെ, സിപിഎമിന്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാര്‍ത്ഥത്തില്‍ പിണറായിയുടെ സ്വന്തം നേട്ടമാണ് ഇത്. കേരളത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഇന്ന് 50,000 ആവുകയാണ്.”- പിസ് ജോര്‍ജിന്റെ വാക്കുകള്‍.