പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും: രമേശ് ചെന്നിത്തല

single-img
2 May 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ജനവിധി അംഗീകരിക്കുന്നതായും അപ്രതീക്ഷിത പരാജയമാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തിൽ പരാജയം കരുതിയതല്ല. ജനവിധി ആദരവോടെ മാനിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കുന്ന കാര്യം കൂട്ടായി ആലോചിച്ച് തീരുമാനിക്കും. കോൺഗ്രസ് നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ട്. ഇതൊക്കെ താത്ക്കാലിക തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇനി കൂട്ടായ ചർച്ചകളിലൂടെ യു ഡി എഫ് മുന്നോട്ട് പോകും. ഇടതുപക്ഷത്തിന്റെ അഴിമതി ഈ വിജയം കൊണ്ട് ഇല്ലാതായി എന്ന് കരുതേണ്ടയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ ജനപ്രതിനിധകൾക്കും ആശംസ നേരുന്നു.

താൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്‌തുതയായിരുന്നു. സംസ്ഥാന സർക്കാർ അവയൊക്കെ തിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തും തൃശൂരിലും ആലപ്പുഴയിലുമൊക്കെ തിരിച്ചടി ഉണ്ടായിട്ടുണ്ട്. വിശദമായി പരിശോധിക്കാതെ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു