ഉടുമ്പന്‍ചോല മണിയാശാന് സ്വന്തം, കാല്‍ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ എംഎം മണി ജയിച്ചു

single-img
2 May 2021

ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ എംഎം മണി മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ വൈദ്യുതി മന്ത്രിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എംഎം മണി യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തിയ്‌ക്കെതിരെ മികച്ച വിജയം ഉറപ്പിക്കുകയായിരുന്നു. എം എം മണിയുടെ ലീഡ് നില 27901 ആണ്.

മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയായിരുന്നു ഇടതുമുന്നണി. ഈ വിശ്വാസത്തിലാണ് സിപിഎം രണ്ടാമതും മണിയെ ഉടുമ്പന്‍ചോലയില്‍ മത്സരക്കളത്തിലിറക്കിയത്. എന്നാല്‍ മുന്‍ എംഎല്‍എയും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഇഎം ആഗസ്തിയെയായിരുന്നു യുഡിഎഫ് മത്സരത്തിനിറക്കിയത്. 25 വര്‍ഷം മുന്‍പ് ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇഎം ആഗസ്തിയ്ക്കായിരുന്നു.