സുവേന്തു അധികാരിയെ തറപറ്റിച്ച് മമത ബാനര്‍ജി നന്ദിഗ്രാമില്‍ വിജയിച്ചു

single-img
2 May 2021

പശ്ചിമ ബംഗാളില്‍ പരാജയം ഉറപ്പിച്ച സ്ഥാനത്ത് നിന്നും ബി ജെ പിയുടെ സുവേന്തു അധികാരിയെ തറപറ്റിച്ച് അവസാന നിമിഷം മമത ബാനര്‍ജി നന്ദിഗ്രാമില്‍ വിജയിച്ചു. നേരത്തെ തൃണമൂലില്‍ നിന്ന് മമതയുമായി പിണങ്ങി ബി ജെ പിയിലേക്ക് പോയ സുവേന്തു അധികാരി വിജയിക്കുമെന്നായിരുന്നു അവസാനം വരെ പ്രതീക്ഷിച്ചിരുന്നത്. കാരണം,ആദ്യ ഫലസൂചന പുറത്തുവന്നപ്പോള്‍ മമത 3000 ല്‍ അധികം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു.

നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. തൊട്ടുപിന്നില്‍ ബി ജെ പി 78 സീറ്റിലും ഇടത് ഒരു സീറ്റിലുമാണ് മുന്നിലുള്ളത്.അതേസമയം, ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുന്‍പ് ബി ജെ പിയുടെ അവകാശവാദം.