ജനവിധിയെ കോണ്‍​ഗ്രസ് മാനിക്കുന്നു; പരാജയത്തെ കുറിച്ച് പഠിക്കും: മുല്ലപ്പള്ളി

single-img
2 May 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിനെ കോണ്‍​ഗ്രസ് മാനിക്കുന്നുവെന്നും ഇത്തരമൊരു ജനവിധി ഉണ്ടാകാനുള്ള അസാധാരണമായ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനിൽക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലെ പരാജയത്തെ പരാജയമായി തന്നെ കോണ്‍​ഗ്രസ് കാണുന്നു. പാർട്ടിയുടെ ആത്മ വിശ്വാസം ഒരുകാലത്തും തകർന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോൾ തന്നെ വിശദമായി പഠിച്ച് കോണ്‍​ഗ്രസ് വിലയിരുത്തി മുന്നോട്ട് പോയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആത്മാർത്ഥമായി കഠിന അധ്വാനം ചെയ്തവരെ അഭിനന്ദിക്കുന്നു. ഇത്തവണ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികളെ അഭിവാദ്യം ചെയ്ത മുല്ലപ്പള്ളി പരാജയത്തെ കുറിച്ചു പഠിക്കുമെന്നും അറിയിച്ചു.