കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു; പിണറായി വിജയൻ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങളുമായി കൃഷ്ണകുമാര്‍

single-img
2 May 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കൃഷ്ണകുമാർ. വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഇതോടൊപ്പം മുഖ്യമന്ത്രിയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങിനെ:

നമസ്കാരം… വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം
തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച
വിശ്വാസത്തിനും നന്ദി.

എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഇതോടൊപ്പം ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ
സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം എംഎല്‍എ ആന്റണി രാജുവിനും, പിണറായി വിജയൻ മന്ത്രിസഭയ്ക്കും എന്റെ അഭിനന്ദനങ്ങൾ.