ഇങ്ങിനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന് കേരളം ഇന്ത്യയോട് പറയുന്നു: ഹരീഷ് പേരടി

single-img
2 May 2021

കേരളത്തില്‍ ഇടതു തുടര്‍ഭരണം ഉറപ്പായ സാഹചര്യത്തില്‍ പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. അദ്ദേഹം ഒരു മുഖ്യമന്ത്രി മാത്രമല്ല ഒരു പ്രധാനമന്ത്രിയുമാണ്. ഇങ്ങനെയായിരിക്കണം നമ്മള്‍ സ്വപ്‌നം കാണേണ്ട പ്രധാനമന്ത്രിയെന്ന് കേരളം ഇന്ത്യയോട് പറയുകയാണെന്ന് ഹരീഷ് ഫേസ്ബുക്കില്‍ എഴുതി.

ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത്. ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം.ഇനിയും ഞങ്ങള്‍ മുന്നോട്ട് തന്നെ പോകുമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ പോസ്റ്റ്‌ പൂര്‍ണ്ണരൂപം:

കേരളം ഇന്ത്യയോട് പറയുന്നു…ഇതൊരു മുഖ്യമന്ത്രി മാത്രമല്ല…ഇതാ ഒരു പ്രധാനമന്ത്രി…ഇങ്ങിനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്..പ്രകൃതി ദുരന്തങ്ങള്‍,മഹാമാരികള്‍,ശബരിമലയുടെ പേരില്‍ മനപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിച്ച വര്‍ഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാര്‍ഡ്യത്തിന്റെ ആ വലിയ ചിറകിനടിയില്‍ അയാള്‍ സംരക്ഷിച്ചു.

ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത്. ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം.ഇനിയും ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും. ഇന്‍ക്വിലാബ് സിന്ദാബാദ്.