കോഴിക്കോട് ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, ടിപി രാമകൃഷ്ണന്‍ പിന്നില്‍, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല; ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് ലീഡ് തിരിച്ചു പിടിച്ചു

single-img
2 May 2021

കോഴിക്കോട് ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 100 വോട്ടിന് മുന്നില്‍. ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവിന്‍ 1500 മുന്നില്‍. എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ 165 മുന്നില്‍ . കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് മുന്നില്‍.200 വോട്ടിനാണ് തോട്ടത്തില്‍ രവീന്ദ്രിന്‍ ലീഡ് ചെയ്യുന്നത്. വടകരയില്‍ യുഡിഎഫ് മുന്നില്‍. കെകെ രമ 551 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.

കോഴിക്കോട് സൗത്തില്‍ എല്‍ ഡി എഫ് മുന്നില്‍. മണ്ഡലത്തില്‍ ലീഡ് നില മാറി മറിയുകയാണ്. മൂന്ന് വോട്ടിനാണ് എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്. പേരാമ്പ്രയില്‍ മന്ത്രി ടിപി രാമകൃഷ്ണനെ പിന്നിലാക്കി 978 വോട്ടുകള്‍ക്ക് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.