എംഎം മണിയോട് തോറ്റതിന് നാളെ തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി

single-img
2 May 2021

തല മൊട്ടയടിക്കുമെന്ന് ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി. ഉടുമ്പന്‍ചോലയില്‍ എംഎം മണി വീണ്ടും വിജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് നേരത്തെ ഇഎം അഗസ്തി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ താന്‍ തല മൊട്ടയടിക്കുമെന്ന് അഗസ്തി അറിയിച്ചത്. ഉടുമ്പന്‍ചോലയില്‍ എന്‍ഡിഎ-എല്‍ഡിഎഫ് വോട്ടുകച്ചവടം നടന്നു എന്ന് അഗസ്തി പ്രതികരിച്ചു.

ഒന്‍പതാം റൗണ്ട് എണ്ണി തീര്‍ന്നതോടെ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എംഎം മണി വിജയിച്ചത്. 2001 മുതല്‍ തുടര്‍ച്ചയായി സിപിഐഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം.എം. മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്.