ലീഡ് നില മാറിമറയുന്നു; കേരളം ഇടതിനൊപ്പമോ? നെഞ്ചിടിപ്പ് കൂടുന്നു

single-img
2 May 2021

സംസ്ഥാനത്ത് നിയസഭാതെരഞ്ഞെടുപ്പ് വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ 87 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍.ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മജന് ബോള്‍ഗാട്ടി മുന്നില്‍. എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ മുന്നില്‍ . കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ്. വടകരയില്‍ യുഡിഎഫ് മുന്നില്‍.

സംസ്ഥാനത്ത് കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.

കണ്ണൂര്‍ ജില്ലയിലെ ആദ്യ ഫലസൂചനകള്‍

പയ്യന്നൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനന്‍ മുന്നില്‍
കല്യാശ്ശേരി- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജിന്‍ മുന്നില്‍
തളിപ്പറമ്പ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ഗോവിന്ദന്‍ മുന്നില്‍
ഇരിക്കൂര്‍- യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് മുന്നില്‍
അഴീക്കോട്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷ് മുന്നില്‍
കണ്ണൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നില്‍
ധര്‍മ്മടം- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ മുന്നില്‍
തലശ്ശേരി- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീര്‍ മുന്നില്‍
കൂത്തുപറമ്പ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മോഹനന്‍ മുന്നില്‍
മട്ടന്നൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജ മുന്നില്‍
പേരാവൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്‍ മുന്നില്‍

നേമത്തെ ലീഡ് നില മാറിമറിയുകയാണ്. നിലവില്‍ നേമത്ത് കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്യുന്നത്. തൃപ്പൂണിത്തറയില്‍ കോണ്‍ഗ്രസിനായിരുന്നു ആദ്യഘട്ടത്തില്‍ ലീഡ്. പക്ഷേ നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് ലീഡ് ചെയ്യുന്നു. പല മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.