കേരളത്തില്‍ ആദ്യ ഫലസൂചന എല്‍ഡിഎഫിന് അനുകൂലം, 80 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ്, പിണറായി വിജയന്‍ ലീഡ് ഉയര്‍ത്തുന്നു

single-img
2 May 2021

സംസ്ഥാനത്ത് നിയസഭാതെരഞ്ഞെടുപ്പ് വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ 80 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നില്‍. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍. ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. തൃപ്പൂണിത്തറ, ആറ്റിങ്ങല്‍, കോഴിക്കോട് നോര്‍ത്ത്, വട്ടിയൂര്‍ക്കാവ്, പിണറായി, ഉടുമ്പന്‍ ചോല എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. യുഡിഎഫ് സംസ്ഥാനത്ത് 60 സീറ്റുകളിലാണ് ലീഡ് നേടുന്നത്.

സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. നേമത്തെ ലീഡ് നില മാറിമറിയുകയാണ്. നിലവില്‍ നേമത്ത് കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്യുന്നത്. തൃപ്പൂണിത്തറയില്‍ കോണ്‍ഗ്രസിനായിരുന്നു ആദ്യഘട്ടത്തില്‍ ലീഡ്. പക്ഷേ നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് ലീഡ് ചെയ്യുന്നു. പല മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.