അസമിൽ ഭരണത്തുടർച്ച നേടി ബിജെപി; ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡില്‍ ഹിമാന്ത ബിശ്വ ശർമ്മ

single-img
2 May 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടർച്ച നേടി ബിജെപിയുടെ ഹിമാന്ത ബിശ്വ ശർമ്മ. സംസ്ഥാനത്തെ മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഹിമാന്ത ബിശ്വ ശർമ്മ, ജാലുക്ബാരി നിയോജകമണ്ഡലത്തിൽ നിന്ന് 1,01,911 വോട്ടുകൾക്ക് വിജയിക്കുകയായിരുന്നു.

അതേസമയം, വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ പ്രധാന തന്ത്രജ്ഞയായ ശർമ്മ കോൺഗ്രസിന്റെ റോമൻ ചന്ദ്ര ബോർത്താകൂറിനെയാണ് പരാജയപ്പെടുത്തിയത്.തുടര്‍ച്ചയായി അഞ്ചാം തവണയും ഈ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയെന്നത് തന്റെ ഭാഗ്യമാണ്. ജാലുക്ബാരിയിലെ ജനങ്ങൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ എന്നിവരോട് തന്റെ നന്ദി അറിയിക്കുന്നുവെന്നും ഹിമാന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ എഴുതി.