ടി പത്മനാഭന്‍റെ ചെറുകഥ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു

single-img
1 May 2021

ടി പത്മനാഭന്‍റെ പ്രശസ്തമായ ചെറുകഥ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയായാകുന്നു. ഈ വിവരം ജയരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇത് അറിയിച്ചിരിക്കുന്നത്. പപ്പേട്ടന്‍റെ കഥ ഞാൻ സിനിമയാക്കുന്നു എന്ന് കുറിച്ചുകൊണ്ട് സംവിധായകൻ ജയരാജ് അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുമുണ്ട്.

ധാരാളം സിനിമകളിൽ ബാലതാരമായി ശ്രദ്ധ നേടിയ മീനാക്ഷിയാണ് സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. “ഇനി ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ ആയാലോ എന്നാ… ഈ സങ്കട കാലത്ത് പ്രകാശം ഒന്ന് പരക്കെ പരന്നാ മതിയാരുന്നു,” എന്ന ക്യാപ്ഷനോടെ മീനാക്ഷിയുംഇതിലെ തന്‍റെ കഥാപാത്രത്തിന്‍റെ ലുക്കിലുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/meenakshiactressofficial/photos/a.680151332142290/1917150598442351/