റഷ്യയില്‍ നിന്നുള്ള സ്പുടിനിക് വാക്സിൻ ഇന്ത്യയിലെത്തി

single-img
1 May 2021

റഷ്യ സ്വന്തമായി നിർമ്മിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സുപ്ടിനിക് വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നിന്ന് 150,000 ഡോസ് വാക്‌സിനുകളാണ് ഹൈദരാബാദില്‍ എത്തിയത്. ഇതിനുപുറമെ മൂന്ന് മില്യൺ ഡോസ് വാക്‌സിനുകൾ കൂടി ഈ മാസം റഷ്യ ഇന്ത്യയ്ക്ക് നൽകും.

റഷ്യയിലെ ഗമാലേയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഏപ്രിൽ മാസമാണ് റഷ്യയുടെ സുപ്ടിനിക് വാക്‌സിന്‍ ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയത്. ഇപ്പോൾ വ്യാപകമാകുന്ന വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണ് സ്പുടിനിക് എന്നാണ് ഇതുവരെയുള്ള പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളത്