ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയത് യുഡിഎഫിന് പറ്റിയ അബദ്ധം; 100 സീറ്റോടെ ഇടത് സര്‍ക്കാര്‍ ഭരിക്കുമെന്ന് കെ.കെ.ശൈലജ

single-img
1 May 2021

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ആയുധമാക്കിയതാണ് യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഒരിക്കല്‍ ജനങ്ങളെ കബളിപ്പിച്ചു. പക്ഷേ എല്ലാ കാലവും അത് നടക്കില്ല. നൂറ് സീറ്റ് വരെ നേടി എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് കെ.കെ.ശൈലജ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൊവിഡ് കാലത്തെ പ്രവര്‍ത്തനവും സര്‍ക്കാരിന് നേട്ടമാകുമെന്നാണ് ആരോഗ്യമന്ത്രിയുടെ വിശ്വാസം. താന്‍ മാറിയത് കൊണ്ട് കൂത്തുപറമ്പില്‍ കെ പി മോഹനന്‍ തോല്‍ക്കുമെന്ന പ്രചാരണം തെറ്റാണെന്നും ഷൈലജ പറഞ്ഞു. ജയിപ്പിക്കുന്നത് വ്യക്തികളെയല്ലെന്നും ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെയാണെന്നും ശൈലജ ആവര്‍ത്തിച്ചു.