തൊഴിലാളികളുടെ അവകാശ സമരത്തിന്റെ ചരിത്രം….ഇന്ന് ലോക തൊഴിലാളി ദിനം! ഓര്‍ക്കാം..ആദരിക്കാം

single-img
1 May 2021

‘സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍.. സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍..’

-വയലാര്‍-

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ദിനമാണ്.. മെയ് ദിനം, തൊഴിലാളികളുടെ അവകാശ സമരത്തിന്റെ ചരിത്രത്തെ ഓര്‍മപ്പെടുത്തുന്ന ദിവസമാണിന്ന്. പകലന്തിയോളം വെയിലും മഴയും മഞ്ഞുമേറ്റ് ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയിലേര്‍പ്പെട്ടിരിക്കുന്നവരാണ് ഇവര്‍. ഇവരെ ആദരിക്കേണ്ടത് ഈ സമൂഹത്തിന്റെ കടമയാണ്. കാരണം ഇവര്‍ ലോകത്തെ ചലിപ്പിക്കുന്നവരാണ്.

ലോകം കൊറോണ വൈറസിന്റെ പിടിയിലാണ്. ജനങ്ങളെല്ലാം വൈറസില്‍ നിന്നും മുക്തി നേടാനുള്ള പോരാട്ടത്തിലാണ്. കരുതലോടെയിരിക്കാം… ലോകം വളരെ വേഗത്തില്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തട്ടെ..!

ചരിത്രവും പ്രാധാന്യവും

1886ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മെയ് ദിനം ആചരിക്കുന്നതെന്നും കരുതപ്പെടുന്നു. തൊഴിലാളികളുടെ സമാധാനപരമായ യോഗത്തിലേക്ക് പോലീസ് നടത്തിയ വെടിവയ്പ്പായിരുന്നു ഹേ കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരു അജ്ഞാതന്‍ ബോംബ് എറിയുകയും ഇതിന് ശേഷം പോലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയുമായിരുന്നു.

1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി തൊഴിലാളി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.