ബാലുശേരിയില്‍ താന്‍ വിജയ പ്രതീക്ഷയില്‍ തന്നെ; നേപ്പാളില്‍ നിന്നും ധര്‍മ്മജന്‍ പറയുന്നു

single-img
1 May 2021

നാളത്തെ വോട്ടെണ്ണല്‍ ദിനത്തില്‍ ബാലുശേരിയില്‍ തനിക്ക് എത്താന്‍ സാധിക്കില്ല എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മ്മജന്‍. ഇപ്പോള്‍ നേപ്പാളില്‍ ഉള്ള ധര്‍മ്മജന്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ നിന്നും യാത്രസൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് എത്താന്‍ സാധിക്കാത്തതെന്ന് ഒരു ചാനലിനോട് പറഞ്ഞു.

സ്ഥലത്ത് ഇല്ലെങ്കിലും ഉറച്ച വിജയപ്രതീക്ഷയില്‍ തന്നെയാണ് താനെന്നും ആറാം തീയതിക്കുള്ളില്‍ തിരികെ എത്തുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. രാജീവ് ഷെട്ടി ഒരുക്കുന്ന ബിബിന്‍ ജോര്‍ജ് നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ധര്‍മ്മജന്‍ നേപ്പാളിലെത്തിയത്. സംസ്ഥാനത്ത് യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല, ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നും ധര്‍മ്മജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവിന് മുന്‍തൂക്കം നല്‍കുന്നതാണ് സര്‍വ്വേകള്‍.