ഡേവിഡ് വാ‍ർണറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി ഹൈദരാബാദ്

single-img
1 May 2021

ഐപിഎല്ലില്‍ സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഡേവിഡ് വാർണറിനെ മാറ്റി. പകരം കെയ്ൻ വില്യംസണിനെയാണ് പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഒരിക്കല്‍ വാർണറിൻെറ അഭാവത്തിൽ 2019 സീസണിൽ വില്യംസൺ ടീമിനെ നയിച്ചിരുന്നു. അടുത്തതായി ടീമിൻെറ ഓവർസീസ് കോമ്പിനേഷനിലും മാറ്റമമുണ്ടാവുമെന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ടീം ചെന്നൈ സൂപ്പർ കിങ്സിനെതിരെയും പരാജയപ്പെട്ടതിന് ശേഷമാണ് മാനേജ്മെൻറ് കടുത്ത തീരുമാനമെടുത്തത്. ഹൈദരാബാദ് സീസണിൽ കളിച്ച 6 മത്സരങ്ങളിൽ അഞ്ചിലും തോറ്റിരുന്നു. ഇതേവരെ പഞ്ചാബ് കിങ്സിനെതിരെ മാത്രമാണ് ടീം ജയിച്ചത്. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെയാണ് ഹൈദരാബാദിൻെറ അടുത്ത മത്സരം. ഇപ്പോള്‍ ടീം പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്താണ്.