ഭാവനാസമ്പന്നര്‍ സൃഷ്ടിച്ച വാര്‍ത്ത; സത്യപ്രതിജ്ഞക്ക് നിര്‍ദ്ദേശം നല്‍കിയോ എന്ന ചോദ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി

single-img
1 May 2021

കേരളത്തില്‍ ഇടതുമുന്നണിക്ക്‌ തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ നാളെ ഫലം വന്നാല്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയയെന്ന വാർത്ത ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തില്‍ പ്രചരിക്കുന്നത് ഭാവനാസമ്പന്നര്‍ സൃഷ്ടിച്ച വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

അടുത്ത മന്ത്രിസഭാ സത്യപ്രതിജ്ഞ സംബന്ധിച്ച് ഇപ്പോൾ ഒരു ആലോചനയും നടത്തിയിട്ടില്ല. ഇത്തരത്തില്‍ ഇതിനും മുമ്പും ധാരാളം ഭാവനാസമ്പന്നർ രംഗത്തു വന്നിട്ടുണ്ട്. ഇപ്പോൾ ഇതിലും അങ്ങിനെയൊന്ന് ഇരിക്കട്ടെയെന്നതാണ്. തങ്ങൾ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.