കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും: പിസി ജോര്‍ജ്

single-img
1 May 2021

ഇത്തവണ കേരളം ആരു ഭരിക്കണമെന്ന് താനും ബി.ജെ.പിയും ചേർന്ന് തീരുമാനിക്കുമെന്ന് പി സി ജോർജ്. പൂഞ്ഞാറിൽ താൻ 50,000 വോട്ടു നേടി ജയിക്കുമെന്നും സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇക്കുറി കെ സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നെങ്കിലും ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി ജെ പിക്ക് കിട്ടൂവെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഫലം വരുമ്പോള്‍ യു ഡി എഫിന് അറുപത്തിയെട്ടും എല്‍ ഡി എഫിന് എഴുപതും ബി ജെ പിക്ക് ഒരു സീറ്റും കിട്ടും. ഞാന്‍ എന്ത് ​ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങൾ എന്റെ കൂടെ കാണും. അവർ ഒരിക്കലും എന്നെ ഉപേക്ഷി​ക്കില്ല. ആ കാര്യത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. ഇതോടൊപ്പം ഈരാട്ടുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ട്എന്നും അദ്ദേഹം പറഞ്ഞു.