കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍

single-img
30 April 2021
Supreme Court Bombay High Court judgment POCSO case

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍.വ്യത്യസ്ത വില തുടങ്ങി കേന്ദ്രം സ്വീകരിച്ച നയം തിരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് നിരക്കെന്ന നിലപാട് കേന്ദ്രം തിരുത്തണം. കമ്പനികളില്‍ നിന്ന് ഏകീകൃത നിരക്കില്‍ വാക്സിന്‍ വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ കേരളം എതിര്‍ത്തത്. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവയ്പ്പിന് മാത്രമാണ് കേന്ദ്രം നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നത്. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്കുള്ള വാക്സിന്‍ വാങ്ങേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം. വാക്സിന്‍ നിര്‍മാതാക്കള്‍ നിശ്ചയിച്ച വില നല്‍കി സംസ്ഥാനങ്ങള്‍ ഡോസുകള്‍ വാങ്ങണം.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളത്തില്‍ .സിപിഐഎം നേതൃത്വത്തില്‍ ഗൃഹാങ്കണ സമരം സംഘടിപ്പിച്ചിരുന്നു.