തെരഞ്ഞെടുപ്പ് ഫലം വരട്ടെ, തള്ളി മറിക്കാനില്ല; ചില ചിന്തകള്‍ മനസ്സിലുണ്ട്: കൃഷ്ണകുമാര്‍

single-img
30 April 2021

സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പ് ഫലം വന്നാലും താന്‍ രാഷ്ട്രീയത്തില്‍ കാണുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍. ഇപ്പോള്‍ തള്ളി മറിക്കാനില്ലെന്നും ചില ചിന്തകള്‍ മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലയാളത്തിലെ ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.

തെരഞ്ഞെടുപ്പ് ഫലം എന്ത്തന്നെ ആയാലും ഇവിടെയൊക്കെ കാണില്ലേ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ‘ഫലം വരട്ടെ, നമുക്ക് മുമ്പില്‍ സ്മൃതി ഇറാനി എന്നൊരു സഹോദരിയുണ്ട്. അവര്‍ ഒരിക്കലും ഫലം നോക്കിയില്ല. അവര്‍ അവിടെ ജോലി ചെയ്തു. അതിനുള്ള ഫലം അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിട്ടി. ചില ചിന്തകള്‍ മനസ്സിലുണ്ട്’ എന്നായിരുന്നു കൃഷ്ണകുമാര്‍ നല്‍കിയ മറുപടി.