ഐസിയുവിലെ കൊവിഡ് രോഗികള്‍ക്കായി പാട്ടു പാടി നഴ്‌സ്; വൈറലായി വീഡിയോ

single-img
30 April 2021

ലോകം കോവിഡ് ഭീതിയിലാണ്. മാസ്‌ക് ധരിച്ചും സാനിട്ടൈസര്‍ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും രോഗത്തെ ചെറുത്തു തോല്‍പിക്കാനുള്ള പരിശ്രമത്തിലാണ് ഓരോരുത്തരും. ജീവിതത്തോടും മരണത്തോടും പോരാടുന്നവരുടെ എണ്ണം വളരെ വലുതാണ്.

കോവിഡ് രോഗികള്‍ക്കായി പാട്ട് പാടുന്ന നഴ്‌സിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിവെ ചര്‍ച്ചാ വിഷയം. കാനഡയിലെ ഒട്ടാവ ആശുപത്രിയില്‍ നിന്നുള്ള നഴ്‌സിന്റെ വീഡിയോ ദൃശ്യങ്ങളാണിത്. ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കൊവിഡ് രോഗികള്‍ക്കായി അവര്‍ പാടുകയാണ്. ഒട്ടാവ ആശുപത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമി ലിന്‍ എന്നാണ് ഈ നഴ്‌സിന്റെ പേര് എന്ന് ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.

കയ്യില്‍ ഗിറ്റാറും ഫേസ്മാസ്‌കും വെച്ച് പാട്ടുപാടുന്ന എമിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. യൂ ആര്‍ നോട്ട് എലോണ്‍.. എന്ന് തുടങ്ങുന്ന പാട്ടാണ് ഇവര്‍ കൊവിഡ് രോഗികള്‍ക്കായി പാടുന്നത്. ആരോഗ്യപ്രവര്‍ത്തകെ ഒരു നിമിഷം നമുക്ക് സ്മരിക്കാം. അവര്‍ ലോകത്തിന് നല്‍കുന്നത് അത്രയേറെ കരുതലാണ്.

”ഇതാണ് എമി ലിന്‍. ഒട്ടാവ ഹോസ്പിറ്റലിലെ നഴ്‌സായ ഇവര്‍ ഐസിയുവിലുള്ള രോഗികളെ ശുശ്രൂഷിക്കാന്‍ നിയോഗിച്ചിരിക്കുകയാണ്. ഞങ്ങളുടെ രോഗികള്‍ക്കായി മനോഹരമായ ഒരു പാട്ടുമായിട്ടാണ് ഇവര്‍ ഇവിടെ നില്‍ക്കുന്നത്. യൂ ആര്‍നോട്ട് എലോണ്‍… ഞങ്ങള്‍ക്ക് കരുത്ത് പകരുന്നതിന് നന്ദി,;; ഒട്ടാവ ഹോസ്പിറ്റല്‍ വീഡിയോയ്‌ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു.