സൗദിയില്‍ കൊവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം നാലു ലക്ഷം കടന്നു; ഇതേവരെ 6,957 മരണങ്ങള്‍

single-img
30 April 2021

സൗദി അറേബ്യയില്‍ കൊവിഡ് വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം ഇതുവരെ നാലു ലക്ഷം കടന്നു. ഇന്ന് പുതുതായി 1071 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ അകെ രോഗമുക്തരുടെ എണ്ണം 400,580 ആയി. അതേസമയം പുതുതായി 1,056 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ഇതോടുകൂടി രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തകൊവിഡ് ബാധിതരുടെ എണ്ണം 4,16,307 ആയി.വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്നവരില്‍ 11 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,957 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,826 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,335 പേരുടെ നില ഗുരുതരമാണ്. കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം ഇങ്ങിനെ: റിയാദ് 446, മക്ക 253, കിഴക്കന്‍ പ്രവിശ്യ 136, അസീര്‍ 52, മദീന 33, ജീസാന്‍ 28, അല്‍ഖസീം 27, ഹായില്‍ 20, തബൂക്ക് 15, നജ്‌റാന്‍ 15, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ബാഹ 11, അല്‍ജൗഫ് 6.