കേന്ദ്രത്തിനെതിരെ ന്യായമായ ശബ്ദമുയര്‍ത്തിയതിന് നന്ദി; ജസ്റ്റിസ് ചന്ദ്രചൂഢിന് നന്ദി പറഞ്ഞ് മഹുവ മൊയ്ത്ര

single-img
30 April 2021

വൈറസ് വ്യാപനം രാജ്യമാകെ തീവ്രമാകുമ്പോള്‍ വാക്‌സിന് വില ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢിനോട് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര. സുപ്രീംകോടതിയില്‍ കേന്ദ്രത്തിനെതിരെ ന്യായമായ ശബ്ദമുയര്‍ത്തിയതിന് നന്ദി എന്നാണ് മഹുവ ഇന്ന് പ്രതികരിച്ചത്.

കോടതി ഏറ്റവും കുറഞ്ഞത് ഈ സര്‍ക്കാരിനോട് ശരിയായ ചോദ്യം ചോദിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തല്ലോ എന്നും മഹുവ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വാക്സിന്‍ നയത്തിനെ സുപ്രീംകോടതി ഇന്ന്രൂക്ഷമായാണ് വിമര്‍ശിച്ചത്.

വാക്സിന്‍ എന്നത് പൊതുമുതലാണെന്നും കൊവിഡ് വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി വിമര്‍ശന രൂപേണ ചോദിച്ചിരുന്നു. മാത്രമല്ല, വാക്സിന്‍ പൂര്‍ണ്ണമായി എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി ചോദിക്കുകയുണ്ടായി.