ലോക്ക്ഡൌൺ ആലോചിക്കേണ്ടിവരും; നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കും: മുഖ്യമന്ത്രി

single-img
30 April 2021

കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗം വല്ലാതെ വ്യാപിക്കുന്ന ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാിരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതോടൊപ്പം തന്നെ സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസുകളായി ചുരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ:

സംസ്ഥാനത്തെ ഹോട്ടലുകളിൽ പാർസൽ മാത്രമേ അനുവദിക്കുകയുള്ളൂ. റോഡുവഴി സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട് റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാകില്ല. ഓക്സിജനടക്കമുള്ള ആരോഗ്യ സാധനങ്ങളുടെ നീക്കം തടസമുണ്ടാകില്ല.

ടെലികോം പ്രവർത്തനങ്ങളും മുടക്കമില്ലാതെ നടത്താം. ബാങ്കുകൾ കൂടുതലും ഓൺലൈൻ ഇടപാടുകൾ നടത്തണം. രണ്ട് മണിക്ക് ശേഷമുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കും.എവിടെയും ആൾക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. മരണം വിവാഹം എന്നിവയ്ക്ക് നേരത്തെ അനുവദിച്ചതിൽ കൂടുതൽ ആളുകൾ പാടില്ല.

സംസ്ഥാനത്തെ റേഷൻ, സിവിൽ സപ്ലൈസ് കടകൾ തുറക്കും. എന്തൊക്കെയാണ് നിയന്ത്രണങ്ങൾ എന്നത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കും. ആരാധനാലയങ്ങളിൽ 50 പേർക്ക് പ്രാർത്ഥന നടത്താമെന്നത് എല്ലാ ആരാധനാലയങ്ങളിലും അങ്ങനെ ആവാമെന്ന് ആകരുത്. വലിയ സൌകര്യമുള്ളിടത്ത് മാത്രമാണ് അമ്പത്. സൌകര്യം കുറഞ്ഞിടത്ത് അതിനനസുരിച്ച് എണ്ണം കുറയ്ക്കുകയും വേണം.

ആശുപത്രികള്‍ കൊവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കണം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ സമയമില്ല. വിജയം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്ന് ഓർക്കണം. ആൾക്കൂട്ടം രോഗ വ്യാപനത്തിന് ഇടയാക്കും. അതിന് ഇടവരുത്തരത്. രാജ്യത്ത് കൊവിഡ് വ്യാപനം അതി ശക്തമായിക്കൊണ്ടിരിക്കുകയാണ്. മരണം പ്രതിദിനം 3500-ലേക്ക് എത്തിയിരിക്കുന്നു. കേരളത്തിലും രോഗികൾ കൂടി വരികയാണ്. അമേരിക്ക, കൊവിഡ് വ്യാപനം തടയാൻ സാധിച്ചയിടങ്ങളിലെല്ലാം മാക്സിന്റെ ഉപയോഗം ഫലപ്രദമായെന്ന് കണ്ടെത്തി. പൊതു സ്ഥലത്ത് ഡബിൾ മാസ്കിങ് ഉറപ്പാക്കുകയാണ് വേണ്ടത്. ഒരു സർജിക്കൽ മാസ്ക് ഉപയോഗിക്കുകയും മുകളിൽ തുണി മാസ്കുമാമ് ഉപയോഗിക്കേണ്ടത്.

സംസ്ഥാനത്ത് കൊവിഡ് ബോധവൽക്കരണത്തിന് വ്യക്തികളും സംഘടനകളും മുന്നോട്ടുവരണം. ഇതിന്റെ ഭാഗമായി സിനിമാ, സാംസ്കാരിക പ്രവർത്തകരും, മത മേലധ്യക്ഷൻമാരും മാധ്യമങ്ങളും ബോധവൽക്കരണം നടത്താൻ മുന്നോട്ടുവരണം. ഇങ്ങിനെ ചെയ്യുന്നത് ബംഗ്ലാദേശിൽ ഫലപ്രദമാണെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.