കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ജപ്പാന്‍

single-img
30 April 2021

കോവിഡ് വൈറസ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഇന്ത്യയില്‍ തീവ്രമായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ജപ്പാന്‍. ഇന്ത്യയുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള 300 ഓക്സിജന്‍ ജനറേറ്ററുകളും, വെന്റിലേറ്ററുകളും ആദ്യഘട്ടമായി എത്തിക്കുമെന്ന് ജപ്പാന്റെ ഇന്ത്യന്‍ അംബാസഡര്‍ സതോഷി സുസുക്കി അറിയിച്ചു.

‘ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമായ സമയത്ത് സഹായം നല്‍കുക എന്നത് ഞങ്ങളുടെ കടമയാണ്. അതിന്റെ ആദ്യഘട്ടമായി 300 ഓക്സിജന്‍ ജനറേറ്ററുകളും അത്രയും എണ്ണം വെന്റിലേറ്ററുകളും എത്തിക്കുവാനാണ് തീരുമാനം.’ സതോഷി സുസുക്കി ട്വിറ്ററില്‍ എഴുതി.

അതേസമയം, ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ക്വാഡ് സഖ്യത്തിന്റെ രൂപീകരണത്തോടെ വളരെ ശക്തമായ ബന്ധമാണ് ജപ്പാനുമായുള്ളതെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല അഭിപ്രായപ്പെട്ടു.