സീരിയല്‍, സിനിമ ഷൂട്ടിങ്ങുകൾ നിർത്തി വെക്കണം: മുഖ്യമന്ത്രി

single-img
29 April 2021
pinarayi vijayan

കേരളത്തില്‍ കൊവി‍ഡ് രണ്ടാംതരം​ഗം ശക്തമാകുന്ന സാഹചര്യത്തിൽ സീരിയല്‍, സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തില്‍ സാമൂഹിക അകലം പാലിച്ച് നടത്താന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതമെന്നും ഇന്ന് നടന്ന വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിപറഞ്ഞു.

അത്കൊണ്ടു തന്നെ സീരിയല്‍, സിനിമ, ഡോക്യുമെന്‍ററി എന്നിവയുടെ ഔട്ട് ഡോര്‍ ഇൻഡോർ ഷൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തവയ്ക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.