ചേച്ചിയ്ക്ക് ഞാന്‍ മകളെ പോലെ, എനിക്ക് അമ്മയെ പോലെയും; വിദ്യ ഉണ്ണി പറയുന്നു

single-img
29 April 2021

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മുന്‍നിര നായകര്‍ക്കൊപ്പം ധാരാളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ ദിവ്യ ഉണ്ണിയ്ക്ക് ചുരുങ്ങിയ സമയം കണ്ടുതന്നെ കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ, ദിവ്യ ഉണ്ണിയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സഹോദരിയും നടിയുമായ വിദ്യ ഉണ്ണി.

‘ഞാനും ചേച്ചിയും തമ്മില്‍ പത്ത് വയസ് വ്യത്യാസമുണ്ട്. അതിനാല്‍ ചേച്ചിയ്ക്ക് ഞാന്‍ മകളെ പോലെയായിരുന്നു. എനിക്ക് ചേച്ചി അമ്മയെ പോലെയും.ഞാന്‍ പഠിക്കുന്ന സമയത്തൊക്കെ എന്റെ ലൈഫ് വളരെ കളര്‍ഫുള്‍ ആയിരുന്നു. കാരണം ചേച്ചിക്ക് എല്ലാ ദിവസവും ഡാന്‍സ് പ്രോഗ്രാം കാണുമായിരുന്നു. അതിന്റെ കൂടെ ഞാനും പോകും.അത്തരത്തില്‍ പരീക്ഷയുടെ തലേന്നുമൊക്കെ ഞാന്‍ അങ്ങനെ പോയിട്ടുണ്ട്.

ചേച്ചി ഒരേസമയം ഭയങ്കര പ്രൊട്ടക്റ്റീവും, കെയറിംഗുമൊക്കെയാണ്. അതുപോലെ തന്നെ എനിക്ക് ലഭിച്ച മറ്റൊരു ഭാഗ്യം എന്തെന്നാല്‍ ചേച്ചിക്കൊപ്പം മിക്ക ലൊക്കേഷനിലും ഞാന്‍ പോയിട്ടുണ്ട് എന്നതാണ്. ചേച്ചി എപ്പോഴും പറയുന്ന മറ്റൊരു കാര്യമുണ്ട് എല്ലാ സൂപ്പര്‍ താരങ്ങളുടെ മടിയിലും ഇരുന്ന ആളാണ് ഞാനെന്ന്’ – വിദ്യ ഉണ്ണി പറയുന്നു.