എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടായാല്‍ സംഭവിക്കുന്നത് കേരളത്തിന്റെ സമ്പൂര്‍ണ്ണ നാശം: എന്‍കെ പ്രേമചന്ദ്രന്‍

single-img
29 April 2021

ഇത്തവണ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടായാല്‍ സംഭവിക്കുന്നത് കേരളത്തിന്റെ സമ്പൂര്‍ണ്ണ നാശമായിരിക്കുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. വീണ്ടും എല്‍ഡിഎഫ് ഭരണത്തിലേറിയാല്‍ അവര്‍ സമ്പൂര്‍ണ്ണ പാര്‍ട്ടിവല്‍ക്കരണം നടപ്പില്‍വരുത്തുമെന്നും പ്രേമചന്ദ്രന്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സിപിഐഎം എന്ന പാര്‍ട്ടിയും ഭരണവും പിണറായി വിജയന്‍ എന്ന ഒറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശനം ഉന്നയിച്ചു.

അത്പോലെ തന്നെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞടുപ്പില്‍ പിണറായി എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ലെന്നും രാഷ്ട്രീയവും നയപരവുമായ ഏറ്റുമുട്ടലുകള്‍ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും ഉണ്ടായില്ലെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പിണറായി വിജയനാണ് സര്‍വ്വസ്വവും എന്ന തരത്തിലേക്ക് പ്രചാരണങ്ങളുടെ രീതി പൂര്‍ണ്ണമായി മാറി. ആ വ്യക്തിപ്രഭാവത്തെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകളെല്ലാം വന്നതെന്നും പ്രേമചന്ദ്രന്‍ പറയുന്നു.