ഇന്ത്യാടുഡേ ആക്‌സിസ് സര്‍വേ: പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരണമെന്ന് നിര്‍ദേശിച്ചത് 45 ശതമാനം ആളുകള്‍; ഉമ്മന്‍ചാണ്ടിക്കും ഇ ശ്രീധരനും പിന്നില്‍ രമേശ്‌ ചെന്നിത്തല

single-img
29 April 2021

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരണമെന്ന് നിര്‍ദേശിച്ചത് 45 ശതമാനം പേരെന്ന് ഇന്ത്യാടുഡേ ആക്‌സിസ് സര്‍വേ. മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ 27 ശതമാനം പേര്‍ നിര്‍ദേശിച്ചപ്പോള്‍ ബിജെപിയുടെ ഇ ശ്രീധരനെ 5 ശതമാനം പേര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ രമേശ് ചെന്നിത്തലയെ നിര്‍ദേശിച്ചത് വെറും നാല് ശതമാനം ആളുകള്‍ മാത്രമാണ് .

ഇന്ന് ഇന്ത്യാടുഡേ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലത്തിനൊപ്പമാണ് ഈ സര്‍വേ ഫലവും വന്നത്. അതേപോലെ തന്നെ കേരളത്തില്‍ ഇത്തവണയും എല്‍ഡിഎഫ് തരംഗമെന്ന് ഇന്ത്യാടുഡേ ടിവിയുടെ എക്‌സിറ്റ് പോള്‍ പറയുന്നു. ഇടതുമുന്നണിക്ക്‌ 104 മുതല്‍ 120 സീറ്റ് വരെയാണ് ഇന്ത്യാടുഡേയുടെ പ്രവചനം.

അതേസമയം യുഡിഎഫ് 20 മുതല്‍ 36 സീറ്റുകളിലേക്ക് കുറയുകയും ചെയ്യും. ബിജെപി നയിക്കുന്ന\ എന്‍ഡിഎ 2 സീറ്റുകള്‍ വരെ നേടാമെന്നും ഇന്ത്യാടുഡേയും ആക്‌സിസ് മൈ ഇന്ത്യയുംചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേഫലത്തില്‍ പറയുന്നു.