ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ബിസിനസ്സ് സ്ഥാപനങ്ങങ്ങള്‍; .ടൈം മാഗസിന്റെ പട്ടികയില്‍ ഇടംനേടി ജിയോയും ബൈജൂസും

single-img
29 April 2021

ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ബിസിനസ്സ് സ്ഥാപനങ്ങളുടെ പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച് ഇന്ത്യയിൽ നിന്നുള്ള രണ്ട് കമ്പനികൾ. റിലയൻസ് ഇന്റസ്ട്രീസിന്റെ ഉപകമ്പനിയായ റിലയൻസ് ജിയോയും ബൈജൂസുമാണ് ചരിത്രത്തിൽ ആദ്യമായി ടൈം മാഗസിൻ പുറത്തിറക്കിയ പട്ടികയിൽ ഇടംപിടിച്ചത്.

ഇന്നോവേറ്റേർസ് കാറ്റഗറിയിലാണ് ജിയോ പ്ലാറ്റ്ഫോം ഇടംപിടിച്ചത്. സൂം, അഡിഡാസ്, ടിക്ടോക്, ഐകിയ, മോഡേർണ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ കമ്പനികളും ജിയോക്കൊപ്പം ഈ വിഭാഗത്തിലുണ്ട്. കൊവിഡ് കാലത്ത് പോലും ഉപഭോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനായത് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് കമ്പനിക്ക് നേട്ടമായി.

ലോകമാകെയുള്ള ഹെൽത്ത്കെയർ, എന്റർടെയ്ൻമെന്റ്, ട്രാൻസ്പോർട്ടേഷൻ, ടെക്നോളജി എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികളെ ഉൾപ്പെടുത്തിയുള്ളതാണ് പട്ടിക. മികച്ച നേതൃത്വം, ഭാവി ലക്ഷ്യം, സ്വാധീനം തുടങ്ങി വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിനൊടുവിലാണ് പട്ടിക തയ്യാറാക്കിയത്.