‘ഐ ലൗ യൂ ചീഫ് മിനിസ്റ്റർ’; മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഐശ്വര്യ ലക്ഷ്മി

single-img
29 April 2021

സംസ്ഥാനത്തെ കൊവിഡിന്റെ രണ്ടാംതരം​ഗത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമര്‍ശം. തനിക്ക് രാഷ്ട്രീയം ഇല്ലെന്നും പക്ഷേ പിണറായി വിജയൻ സർക്കാർ ഈ വിഷയം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുവെന്ന് ഐശ്വര്യ പറഞ്ഞു.

”എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മികച്ചതാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ കിരണം നല്‍കുന്നു” ഐശ്വര്യ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ എഴുതി.