വധഭീഷണി; ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തതായി നടൻ സിദ്ധാർത്ഥ്‌

single-img
29 April 2021

തമിഴ്‌നാട്ടിലെ ബിജെപി അം​ഗങ്ങൾ തന്റെ ഫോൺ നമ്പർ ലീക്ക് ചെയ്തെന്ന ആരോപണവുമായി നടൻ സിദ്ധാർഥ്. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇതേവരെ 500ലധികം കോളുകളാണ് വന്നതെന്നുംഎല്ലാം വധ ഭീഷണിയും, ബലാത്സം​ഗ ഭീഷണിയും അസഭ്യവർഷവുമാണെന്നും താരം പറയുന്നു.

ഭീഷണി വന്നിട്ടുള്ള എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയിരിക്കുകയാണ്. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ടെന്നും ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും മോദിയേയും അമിത് ഷായേയും ടാഗ് ചെയ്ത് സിദ്ധാര്‍ഥ് എഴുതി. ‘എന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്തു. 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്.

എല്ലാവരും എനി്ക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ്പ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറു റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും.’