18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍; ഇന്ന് വൈകിട്ട് 4 മണി മുതല്‍ രജിസ്‌ട്രേഷന്‍ ചെയ്യാം

single-img
28 April 2021

രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്‌സീന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും.വൈകീട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും. മെയ് മാസം ഒന്നാം തിയ്യതി മുതലാണ് വാക്‌സീന്‍ നല്‍കി തുടങ്ങുക. ഇതിനിടയില്‍ ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്നും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്.

സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് ആശ്വാസമായിക്കൊണ്ട് 2,20,000 വാക്‌സിന്‍ ഇന്നലെ എത്തിയിരുന്നു. കൊവിഷീല്‍ഡ് വാക്സീനാണ് സംസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിച്ച വാക്സിന്‍ മറ്റ് ജില്ലകളിലേക്കും കൈമാറും. നേരത്തെ 50 ലക്ഷം കോവിഡ് വാക്സിന്‍ കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ കിറ്റുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്.