പിഎം കെയര്‍ ഫണ്ടിൽ നിന്ന് ഒരു ലക്ഷം പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാൻ അനുമതി

single-img
28 April 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം കെയർ ഫണ്ടിൽ നിന്ന് ഒരു ലക്ഷം പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാൻ അനുമതി നൽകി. കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വിതരണം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്രയും വേഗം സംഭരിക്കണമെന്നും, ഓക്സിജൻ ഏറ്റവും ആവശ്യം ഉള്ള സംസ്ഥാനങ്ങൾക്ക് നൽകണമെന്നും പ്രധാനമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. പി‌എം കെയർ ഫണ്ടിനു കീഴിൽ നേരത്തെ അനുവദിച്ച 713 പി‌എസ്‌എ പ്ലാന്റുകൾ‌ക്ക് പുറമേ, 500 പുതിയ പ്രഷർ സ്വിംഗ് അഡ്‌സർ‌പ്ഷൻ (പി‌എസ്‌എ) ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ചു.

സാധാരണ കാണുന്ന കമ്പ്യൂട്ടർ മോണിറ്ററിനേക്കാൾ അൽപ്പം കൂടി വലിപ്പമുള്ള സംവിധാനമാണ് ഓക്സിജൻ കോൺസൺട്രേറ്റർ. ഇപ്പോൾ രാജ്യമാകെ കോവിഡ് കേസുകൾ വ്യാപിക്കുകയും ഓക്സിജൻ ക്ഷാമം പല സംസ്ഥാനങ്ങളിലും രൂക്ഷമാവുകയും ചെയ്തതോടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായ ഒരു ഉപകരണമാണ് ഇത്.