പൊങ്ങച്ചക്കാരന്‍, അഹംഭാവി, ബുദ്ധിശൂന്യന്‍; മോദിക്കെതിരെ പഴയ വീഡിയോ പങ്കുവെച്ച് പ്രകാശ് രാജ്

single-img
28 April 2021

കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ മായവിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. അധികാരത്തിനോട് ഭ്രമമുള്ള ഈ സര്‍ക്കാരിനെ കുറിച്ച് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണെന്ന് പ്രകാശ്‌രാജ് പറയുന്നു. 3000 കോടി രൂപ മുടക്കി നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ഒരു പഴയ വീഡിയോ വീണ്ടും പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

”ഒട്ടുംതന്നെ ദീര്‍ഘ വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള ഈ സര്‍ക്കാരിനെ കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്, അത് ഇനിയും ഞാന്‍ തുടരും. ഉണരൂ ഇന്ത്യ” എന്നാണ് പ്രകാശ് രാജ് എഴുതിയത്. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ 100 കോടിയും 500 കോടിയും നല്‍കിയ മോദി ഒരു പ്രതിമ പണിയാന്‍ വേണ്ടി 3000 കോടി ചിലവഴിച്ചയാളാണ്. എത്രമാത്രം നിര്‍വ്വികാരനായ നേതാവാണ് നമുക്കുള്ളത് എന്ന് പ്രകാശ് രാജ് വീഡിയോയില്‍ പറയുന്നു.

പൊങ്ങച്ചക്കാരന്‍, അഹംഭാവി, ബുദ്ധിശൂന്യന്‍ ഈ രാജ്യത്തോട് ഇങ്ങനെ ചെയ്യാമോ. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധികളുമൊക്കെയുള്ള ഈ രാജ്യത്തോട് ഒരിക്കലും അങ്ങനെ ചെയ്യരുത്. അത് നമ്മുടെ പണമാണ്, തങ്ങള്‍ ഇരക്കുകയല്ല. ചോദ്യം ചോദിക്കണം, നികുതി നല്‍കുന്നവരുടെ പണം ഉപയോഗിച്ച് ചെയ്ത ഈ കാര്യത്തിന് പ്രധാനമന്ത്രി മറുപടി പറയേണ്ടതുണ്ട്, മാധ്യമങ്ങള്‍ ഇത് പ്രചരിപ്പിക്കണം എന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.