അറബ് രാജ്യങ്ങളില്‍ മൂന്നാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്

single-img
28 April 2021

അറബ് രാജ്യങ്ങളില്‍ മൂന്നാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്. അമേരിക്കന്‍ മാഗസിനായ സിഇഒ വേള്‍ഡ് തയാറാക്കിയ പട്ടിക പ്രകാരം കുവൈത്തിന്റെ ജിഡിപിയില്‍ ആളോഹരി വരുമാനം 25,290 ഡോളറാണ്.അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ഖത്തറിന്റെ ആളോഹരി വരുമാന 59,143 ഡോളറാണ്.രണ്ടാം സ്ഥാനത്തുള്ള യൂ എ ഇ യുടെ ആളോഹരി വരുമാനം 35,171 ഡോളറുമാണ് .

ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിന് 39-ാം സ്ഥാനമാണ് അറബ് രാജ്യങ്ങളില്‍ ഏറ്റവും സമ്പത്തുള്ള ഖത്തറിന് ലോക രാജ്യങ്ങളിലെ സ്ഥാനം പത്താമതാണ് ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ലക്‌സംബര്‍ഗ് ആണ് ഒന്നാമത്. സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ടാമതും അയര്‍ലന്‍ഡ് മൂന്നാമതുമാണ്.