കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; ഇന്ത്യക്ക് പത്ത് മില്യൺ ഡോളറിന്റെ സഹായം നല്‍കും: കനേഡിയൻ പ്രധാനമന്ത്രി

28 April 2021

ഇന്ത്യയില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യക്ക് പത്ത് മില്യൺ ഡോളറിന്റെ സഹായം നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇവിടെയുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കാനേഡിയന്‍ വിദേശകാര്യ മന്ത്രി നേരിട്ട് ബന്ധപ്പെട്ടതായി ജസ്റ്റിൻ ട്രൂഡോ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി എന്ത് സഹായം ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചും ചർച്ചയുണ്ടായി. പരമാവധി മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസ് സജ്ജീകരണങ്ങളും കാനഡ വാഗ്ദാനം ചെയ്തവയിലുണ്ട്. വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന സുഹൃത്തുക്കൾക്കായി നിലകൊള്ളണമെന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്ന് ട്രൂഡോ പറഞ്ഞു.