കെട്ടിട്ട സര്‍ജിക്കല്‍ മാസ്‌കും തുണി മാസ്‌കും ഒരുമിച്ച് ഉപയോഗിച്ചാല്‍

single-img
28 April 2021

സംസ്ഥാനത്ത് ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം അതി തീവ്രമാകുമ്പോള്‍ രണ്ട് മാസ്‌ക് ഒരുമിച്ച് ധരിക്കുന്നതാണ് ഉചിതം. ജനിതകമാറ്റം വന്ന വൈറസുകള്‍ വന്‍തോതില്‍ രോഗവ്യാപനത്തിന് ഇടയാക്കുന്നതിനാലാണ് രണ്ട് മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇരട്ട മാസ്‌ക്കുകളുടെ ഉപയോഗം വൈറസുകളെ 85.4 ശതമാനം പ്രതിരോധിക്കും.

തുണിമാസ്‌കിന് 51.4 ശതമാനംമാത്രമാണ് വൈറസിനെ ചെറുക്കാന്‍ ശേഷിയുള്ളത്. സര്‍ജിക്കല്‍ മാസ്‌കിന് 56.1 ശതമാനവും. സര്‍ജിക്കല്‍ മാസ്‌കില്‍ ലേസ് (ചെവിയില്‍ ധരിക്കുന്ന വള്ളി) ആരംഭിക്കുന്ന ഇടത്ത് ചെറിയ കെട്ടിട്ട് ധരിച്ചാല്‍ 77 ശതമാനം വൈറസിനെ തടയാം.  മൂക്കിന്റെ ഭാഗത്ത് പിന്‍വരുന്ന മാസ്‌കുകളും രോഗപ്രതിരോധം വര്‍ധിപ്പിക്കും.

കെട്ടിട്ട സര്‍ജിക്കല്‍ മാസ്‌കും തുണി മാസ്‌കും ഒരുമിച്ച് ഉപയോഗിച്ചാല്‍ 85.4 മുതല്‍ 90 ശതമാനംവരെ വൈറസിനെ ചെറുക്കാം.  എന്‍ 95 മാസ്‌കിനൊപ്പം മറ്റൊന്നും ഉപയോഗിക്കരുത്. എന്‍ 95ന് 90 മുതല്‍ 95 ശതമാനംവരെ വൈറസ് പ്രതിരോധമുണ്ടെന്നാണ് പഠനങ്ങള്‍.

രണ്ട് മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ശരീരത്തിലെ ഓക്സിജന്റെ അളവിനെ ഇത് ബാധിക്കില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.