കോവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 300 രൂപ നിരക്കില്‍ നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

single-img
28 April 2021

കൊവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് വാക്‌സിന്റെ വില പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്കുറച്ചു. ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ഡോസിന് 300 രൂപ നിരക്കില്‍ നല്‍കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

മുന്‍പ് ഇവര്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്നത് ഡോസിന് 400 രൂപയായിരുന്നു. എന്നാല്‍, മറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരുന്നത് പോലെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങല്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച നിരക്കില്‍ 25 ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാലെ അറിയിക്കുകയായിരുന്നു. സംസ്ഥാനങ്ങളുടെ മേല്‍ വരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.