യുപിയില്‍ കൊവിഡ് പ്രതിസന്ധിയില്ലെന്ന യോഗി ആതിഥ്യനാഥിന്റെ പ്രസ്താവന തള്ളി കേന്ദ്ര സര്‍ക്കാര്‍

single-img
28 April 2021

മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടുള്ള കേസ് പരിഗണിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത യുപിയിലെ പ്രതിസന്ധിയെക്കുറിച്ച് സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയാതോടെ തകരുന്നത് യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്. യുപിയില്‍ ആശുപത്രികളില്‍ ബെഡുകളുടെ അപര്യാപ്തയുണ്ടെന്നും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ ഇന്ന് കോടതിയെ അറിയിച്ചു.

രാജ്യമാകെ കൊവിഡ് രണ്ടാം തരംഗം ഭീതി ഉയര്‍ത്തുമ്പോഴും ഈ സാഹര്യവുമായി ബന്ധപ്പെട്ട യാതൊരു പ്രതിസന്ധിയുമില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാദം ഇതോടെ പൊളിയുകയാണ്. നേരത്തെ മാധ്യമങ്ങളെ കണ്ട യോഗി ബെഡുകളുടെ കാര്യത്തിലോ ഓകിസിജന്റെ ലഭ്യതയോ കുറവില്ലെന്ന് വാദിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഉച്ച മുതല്‍ രാത്രി വരെ 7 രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെടുകയും ചെയ്തതോടെ യോഗിയുടെ വാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് തെളിയുകയാണ്.