ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ യുവതിയുടെ നേര്‍ക്ക് ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു

single-img
28 April 2021

യാത്രയ്ക്കിടയിൽ ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ യുവതിക്ക് നേരേ ആക്രമണം നടത്തിയ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് എന്ന് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം ആക്രമിച്ചത്.

അതേസമയം, ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ യുവതി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോഴുള്ളത്. ഇന്ന് രാവിലെയാണ് ഓടിക്കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ട്രയിനിന്റെ ഉള്ളിൽ നടന്ന സംഭവമായതിനാൽ റെയിൽവേ പോലീസാണ് കേസെടുത്തിരിക്കുന്നതെന്നും യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നും മുളന്തുരുത്തി പോലീസ് അറിയിച്ചു.