പ്രധാനമന്ത്രി മോദിയുടെ പിതൃസഹോദരന്‍റെ ഭാര്യ നര്‍മ്മദബെന്‍ മോദി കൊവിഡ് ബാധിച്ച് മരിച്ചു

single-img
27 April 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതൃസഹോദരന്‍റെ ഭാര്യ നര്‍മ്മദബെന്‍ മോദി കൊവിഡ് ബാധിച്ച് മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 80 വയസായ നര്‍മ്മദബെന്‍ മോദി.

ഇവര്‍ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ന്യൂ റണിപ് പ്രദേശത്ത് മക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു ഇവര്‍. ഏതാനും ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ‘ഞങ്ങളുടെ അമ്മായിയായ നര്‍മ്മദാബെന്‍ സിവില്‍ ആശുപത്രിയില്‍ പത്ത് ദിവസം മുന്‍പ് പ്രവേശിപ്പിക്കപ്പെട്ടിരുന്നു,

കൊവിഡ് ബാധിച്ചതിനാല്‍ അവരുടെ ആരോഗ്യ നില വളരെ മോശമായിരുന്നു, ഇന്ന് അവര്‍ വിടവാങ്ങി – പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരനായ പ്രഹ്ളാദ് മോദി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറ‍ഞ്ഞു. പ്രധാനമന്ത്രിയുടെ പിതാവായ ദാമോദര്‍ ദാസിന്റെ സഹോദരന്‍ ജഗ്ജീവ്ദാസിന്‍റെ ഭാര്യയാണ് അന്തരിച്ച നര്‍മ്മദബെന്‍.