കോവിഡ് വ്യാപനം; കോഴിക്കോട്ടെ സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രി ടി.പി രാമകൃഷ്ണന്‍

single-img
27 April 2021

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രി ടി.പി രാമകൃഷ്ണന്‍.സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി.

കോഴിക്കോട് ജില്ലയിലെ ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും അവലോകന യോഗം ഇന്ന് ചേര്‍ന്നു. നിലവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജില്ലയില്‍ ശക്തമായി തന്നെ നടപ്പാക്കാന്‍ യോഗം തീരുമാനമെടുത്തു. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം സാഹചര്യം ഗുരുതരമാക്കുകയാണ്. ഏവരും ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യോഗം വിലയിരുത്തി.

സംസ്ഥാനത്ത് ഇന്ന് 32819 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ നടന്ന പരിശോധന 1,41,199. ഇന്ന് മരണമടഞ്ഞവരുടെ എണ്ണം 32. സംസ്ഥാനത്ത് ആകെ 2,47,181 പേരാണ് ചികിത്സയിലുള്ളത്.