മുത്തശ്ശിക്കഥയില്ലാത്ത കാലം; പറയാന്‍ പലതും ബാക്കിയാക്കി സാഹിത്യകാരി സുമംഗല യാത്രയായി

single-img
27 April 2021

കഥ പറഞ്ഞ മുത്തശ്ശി സുമംഗല ഇനിയില്ല…!

ഒരിടത്തൊരിടത്തൊരു തത്തമ്മയുണ്ടായിരുന്നു…..കുഞ്ഞുങ്ങളുടെ മുഖത്തെ പുഞ്ചിരിയായിരുന്നു സുമംഗലയുടെ എഴുത്ത്.വൈകുന്നേരം ഉമ്മറപ്പടിയിലിരുന്ന് മുത്തശ്ശിക്കഥ കേട്ടിരുന്ന കാലത്തില്‍ നിന്നും നാം ഒരുപാട് ദൂരം സഞ്ചരിച്ചപ്പോള്‍ മൂല്യങ്ങളെയും കുഞ്ഞുങ്ങളെയും മുറുക്കെപ്പിടിച്ച് അവരുറക്കെ കറ പറഞ്ഞു കൊണ്ടേയിരുന്നു.

സുമംഗല എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി ലീല നമ്പൂതിരിപ്പാട്. മലയാളത്തിന്റെ കുട്ടിക്കഥയെഴുത്തുകാരി. 1934ല്‍ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായി പാലക്കാട്ട് ജനിച്ചു. ഒരുപാട് കുട്ടിക്കഥകളെഴുതി. പച്ചമലയാളം നിഘണ്ടു തയ്യാറാക്കി. കൃതികള്‍ മലയാളത്തിലേക്ക് തര്‍ജമചെയ്തു. കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ സുമംഗലയെ തേടിയെത്തി.

പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകള്‍ (ശുകസപ്തതിയുടെ പുനരാഖ്യാനം), കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നിവയാണ് പ്രധാന കൃതികള്‍.