ബാര്‍സിലോണ ഓപ്പണ്‍ കിരീടം സ്വന്തമാക്കി റാഫേല്‍ നദാൽ

single-img
27 April 2021

ആവേശകരമായ ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പിച്ച് റാഫേല്‍ നദാല്‍ ബാര്‍സിലോണ ഓപ്പണ്‍ ടെന്നിസ് കിരീടം നേടി. സ്‌കോര്‍: 6-4, 6-7 (6), 7-5. ബാര്‍സിലോനയിലെ കളിമണ്‍ കോര്‍ട്ടില്‍ നദാൽ സ്വന്തമാക്കുന്ന 12-ാം കിരീടമാണിത്.

വാശിയേറിയ കലാശ പോരാട്ടം 3 മണിക്കൂര്‍ 38 മിനിറ്റ് നീണ്ടു. 1991ല്‍ ആദ്യമായി എടിപി മത്സരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ബെസ്റ്റ് ഓഫ് ത്രീ ഫൈനലായി ഈ മത്സരം മാറുകയും ചെയ്തു.